ബിഹാറിൽ ചുഴലിക്കാറ്റിലും ഇടിമിന്നലിലും മരിച്ചവർ 61 ആയി
Saturday, April 12, 2025 2:28 AM IST
പാട്ന: ചുഴലിക്കാറ്റിലും ഇടിമിന്നലിലും ഇന്നലെ 36 മരണംകൂടി സ്ഥിരീകരിച്ചതോടെ ബിഹാറിൽ ഈ വർഷം ഇതുവരെ മരിച്ചവർ 61 ആയി ഉയർന്നു. വ്യാഴാഴ്ച 22 പേർ ഇടിമിന്നലേറ്റും 39 പേർ ചുഴലിക്കാറ്റിലും മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.
നളന്ദ ജില്ലയിൽ 23 പേർ മരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ മരണനിരക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയുടെ മേശപ്പുറത്തുവച്ച 2024-25 വർഷത്തെ സാന്പത്തിക സർവേ റിപ്പോർട്ടിൽ 2023ൽ സംസ്ഥാനത്ത് 275 പേർ സമാനമായ സംഭവങ്ങളിൽ മരിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.