മാപ്പ് പറഞ്ഞു തടിയൂരി പൊന്മുടി
Sunday, April 13, 2025 2:17 AM IST
ചെന്നൈ: സ്ത്രിവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് തമിഴ്നാട് മന്ത്രി കെ.പൊന്മുടി തടിയൂരി.
സ്ത്രീകളെക്കുറിച്ചും ശൈവ-വൈഷ്ണ വിഭാഗങ്ങളെക്കുറിച്ചുമുള്ള മോശം പരാമർശത്തിന്റെ പേരിൽ പൊന്മുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഖേദപ്രകടനം.
തന്തൈ പെരിയാർ ദ്രാവിഡർ കഴകം സംഘടിപ്പിച്ച പരിപാടിയിൽ അനുചിതമായ പരാമർശങ്ങൾ നടത്തിയതിൽ ആത്മാർഥമായി മാപ്പ് ചോദിക്കുകയാണെന്ന് പൊന്മുടി പ്രസ്താവനയിൽ പറയുന്നു.