കൊലപാതകക്കേസിൽ സാക്ഷിയായ സൈനികൻ വെടിയേറ്റു മരിച്ചു
Friday, April 11, 2025 2:17 AM IST
സഹാറൻപൂർ (യുപി): കൊലപാതകക്കേസിൽ മൊഴി നൽകാൻ വീട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു.
മുദിഖേദി ഗ്രാമത്തിൽ താമസിക്കുന്ന വിക്രാന്ത് ഗുർജാർ (27) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
നാലു വർഷംമുന്പ് നടന്ന ഒരു ബന്ധുവിന്റെ കൊലപാതകത്തിന്റെ മുഖ്യസാക്ഷിയായിരുന്നു വിക്രാന്ത്. ഈ കേസിൽ മൊഴി നൽകനാണ് ജമ്മു കാഷ്മീരിൽനിന്നു നാലു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്.
ബുധനാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയ വിക്രാന്തിനെ പിറ്റേദിവസം വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.