കഥക് നർത്തകി കുമുദിനി ലഖിയ അന്തരിച്ചു
Sunday, April 13, 2025 2:17 AM IST
അഹമ്മദാബാദ്: കഥക് നർത്തകിയും നൃത്തസംവിധായികയുമായ കുമുദിനി ലഖിയ (95) അന്തരിച്ചു. അഹമ്മദാബാദിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം.
ജീവിതം കഥക് നൃത്തവേദിക്കായി ഉഴിഞ്ഞുവച്ചതു പരിഗണിച്ച് ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
1930 മേയ് 17ന് അഹമ്മദാബാദിലാണ് ജനനം. ശംഭു മഹാരാജ് ഉൾപ്പെടെയുള്ള ഗുരുക്ക ന്മാരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. 1964ൽ കദംബ് സെന്റർ ഫോർ ഡാൻസ് ആൻഡ് മ്യൂസിക് സ്ഥാപിച്ചു. പദ്മശ്രീ, പദ്മ ഭൂഷൺ, സംഗീത നാടക അക്കാദമി, കാളിദാസ സമ്മാൻ തുടങ്ങിയ ഒട്ടേറെ ബഹുമതികൾക്ക് അർ ഹയായിട്ടുണ്ട്.