കാണാതായ ഹംഗേറിയന്‍ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി
Saturday, April 12, 2025 2:28 AM IST
ഷില്ലോംഗ്: മേഘാലയയില്‍ കാണാതായ ഹംഗേറിയന്‍ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. സോള്‍ട്ട് പുഷ്കാസ് എന്ന സഞ്ചാരിയെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ ഒരു വനത്തില്‍നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.