വഖഫ് നിയമ ഭേദഗതി: രാജ്യവ്യാപക പ്രചാരണത്തിനു ബിജെപി
Friday, April 11, 2025 2:17 AM IST
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി.ഈ മാസം 20 മുതല്‍ മേയ് അഞ്ചു വരെ പ്രചാരണം നടത്തും. പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്നലെ ദേശീയതലത്തില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു.
ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും വര്‍ക്ക്ഷോപ്പിൽ പ്രതിനിധികളെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫിനെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നീക്കം.