ജെഡി-യു എംഎൽഎയുടെ ബന്ധു വെടിയേറ്റ് മരിച്ചു
Friday, April 11, 2025 2:17 AM IST
ബിഹാർ: ജെഡി-യു എംഎൽഎ പന്ന ലാൽ സിംഗ് പട്ടേലിന്റെ ബന്ധു കൗശൽ സിംഗ് (50) വെടിയേറ്റു മരിച്ചു. ഖഗാരിയ ജില്ലയിൽ ചൗതം നഗരത്തിലൂടെ ഭാര്യയുമൊത്ത് ബൈക്കിൽ പോകവേയാണ് സിംഗ് കൊല്ലപ്പെട്ടത്.
അജ്ഞാത തോക്കുധാരി തൊട്ടടുത്തെത്തി നിറയൊഴിക്കുകയായിരുന്നുവെന്ന് സിംഗിന്റെ ഭാര്യ പോലീസിനോടു പറഞ്ഞു. വെടിയേറ്റ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.