ശിരോമണി അകാലിദൾ: സുഖ്ബിർ ബാദൽ പ്രസിഡന്റ്
Sunday, April 13, 2025 2:17 AM IST
അമൃത്സർ: ശിരോമണി അകാലി ദൾ (എസ്എഡി) പ്രസിഡന്റായി മുൻ ഉപമുഖ്യമന്ത്രി സുഖ്ബിർ സിംഗ് ബാദൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മതപരമായ ദുഷ്പെരുമാറ്റത്തിന്റെ പേരിൽ അകാൽ തക്ത് ശിക്ഷ വിധിച്ചതിനെത്തുടർന്ന് സ്ഥാനം നഷ്ടമായ ബാദൽ നാലുമാസത്തിനുശേഷം അതേ പദയിൽ തിരിച്ചെത്തുകയായിരുന്നു.
2007 മുതല്‍ 2017 വരെ എസ്എഡിയും സര്‍ക്കാരും ചെയ്ത മതപരമായ തെറ്റുകള്‍ക്കാണു ബാദലിനു ശിക്ഷ ലഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് സിഖ് പുരോഹിതരുടെ ഏറ്റവും ഉയര്‍ന്ന പദവിയായ അകാല്‍ തക്ത് ബാദൽ കുറ്റക്കാരനെന്നു കണ്ടെത്തിയത്.