നാഗ്പുർ ഫാക്ടറി സ്ഫോടനം: മരണം അഞ്ചായി
Sunday, April 13, 2025 1:28 AM IST
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ അലുമിനിയം വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലിരുന്ന രണ്ടുപേർകൂടി ഇന്നലെ മരിച്ചതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു.
ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർകൂടി വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മൂന്നുപേർ സ്ഫോടനത്തിനു പിന്നാലെ മരിച്ചിരുന്നു. നാഗ്പുർ സ്വദേശികളായ ഇവർ 20നും 25നുമിടയിൽ പ്രായമുള്ളവരാണ്.