ബിഹാറിൽ മിന്നലേറ്റ് 25 പേർ മരിച്ചു
Friday, April 11, 2025 3:21 AM IST
പാറ്റ്ന: ബിഹാറിലെ വിവിധ ജില്ലകളിൽ ഇന്നലെ മിന്നലേറ്റ് 25 പേർ മരിച്ചു. നളന്ദയിൽ മാത്രം 18 മരണമുണ്ടായി.
സിവാനിൽ രണ്ടു പേരും കത്തിഹാർ, ദർഭംഗ, ബെഗുസരായി, ഭഗൽപുർ, ജഹനാബാദ് എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവും മരിച്ചു.
ബുധനാഴ്ച നാലു ജില്ലകളിൽ 13 പേർ മിന്നലേറ്റ് മരിച്ചിരുന്നു.