വീട്ടുതടങ്കലിൽ ആക്കിയതായി ഉമര്‍ ഫാറൂഖ്
Saturday, April 12, 2025 2:28 AM IST
ശ്രീനഗർ: ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് മിര്‍വൈസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായി ആരോപണം.
ഇന്നലെ ജാമിയ മസ്ജിദില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിച്ചില്ലെന്നും തന്നെ വീട്ടുതടങ്കലില്‍ ആക്കിയതായും ആരോപിച്ച് ഉമര്‍ ഫാറൂഖ് തന്നെയാണ് രംഗത്ത് എത്തിയത്.
സമാനമായ ആരോപണം കഴിഞ്ഞ ഈദ് ദിനത്തിലും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു.