ഗ്രാമമുഖ്യനെ മർദിച്ചു കൊന്നു
Thursday, April 10, 2025 1:37 AM IST
ഹർദോയി: 2009ൽ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട് 13 വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഗ്രാമമുഖ്യനെ പോലീസുകാർ നോക്കിനിൽക്കെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.
ഹർദോയി ജില്ലയിലെ ഭയിൻഗാവ് സ്വദേശി മഹാവത് ആണു കൊല്ലപ്പെട്ടത്. 2009ൽ രാംപാൽ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് മഹാവതിന് തടവുശിക്ഷ ലഭിച്ചത്.