പ്രധാനമന്ത്രി ഇടപെടുന്പോൾ മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നു: ജോർജ് കുര്യൻ
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: വയനാട്ടിൽ പുലർച്ചെ ഉരുൾപൊട്ടൽ ദുരന്തം സംഭവിക്കുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തനിവാരണത്തിനായി കൃത്യമായി ഇടപെട്ടെന്നും എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറങ്ങുകയായിരുന്നുവെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.
രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദിപ്രമേയം അവതരിപ്പിച്ചുള്ള ചർച്ചയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി പുലർച്ചെ ദുരന്തത്തെക്കുറിച്ച് അറിഞ്ഞു തന്നെ ദുരന്തസ്ഥലത്തേക്ക് അയച്ചെന്നും താൻ അവിടെത്തിയപ്പോൾ കേരളത്തിൽനിന്നുള്ള ഒരു എംഎൽഎയും എംപിയും മന്ത്രിയും അവിടെയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു.
ജോർജ് കുര്യന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വച്ച് പ്രതിഷേധമറിയിച്ചു.