യുപിയിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റിനു പരിക്ക്
Wednesday, February 5, 2025 4:01 AM IST
കാൺപുർ: ഒരേ ദിശയിലെത്തിയ ചരക്കു തീവണ്ടികൾ കൂട്ടിയിടിച്ച് ഗാർഡ് കോച്ചുകൾ പാളം തെറ്റി ലോക്കോ പൈലറ്റിനു പരിക്കേറ്റു.
ചക്രങ്ങൾക്കിടയിലേക്കാണ് ലോക്കോ പൈലറ്റ് വീണത്. ഇന്നലെ രവിലെ ആറിന് ഫത്തേപുർ ജില്ലയിലെ പാംഭിപുർ, ഖർഗ ചരക്കുതീവണ്ടി ഇടനാഴിക്കു സമീപമായിരുന്നു അപകടം. കോച്ചുകൾ നീക്കം ചെയ്ത് ചരക്കുതീവണ്ടികൾ ഓടിത്തുടങ്ങിയതായി റെയിൽവേ അധികൃതർ അറിയിച്ചു.