ആത്മഹത്യക്കു കാരണം വിഷാദരോഗമെന്ന് നിർമാതാവിന്റെ കുറിപ്പ്
Wednesday, February 5, 2025 4:01 AM IST
പനാജി: വിഷാദരോഗമാണ് തന്റെ ആത്മഹത്യയ്ക്കു കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന തെലുങ്ക് ചലച്ചിത്ര നിർമാതാവ് കെ.പി. ചൗധരിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി താൻ ഈ അവസ്ഥയുടെ തീവ്രത അനുഭവിക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
നോർത്ത് ഗോവ ജില്ലയിലെ സിയോലിം ഗ്രാമത്തിലെ വാടകമുറിയിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. രജനീകാന്ത് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘കബാലി’യുടെ തെലുങ്ക് പതിപ്പിന്റെ നിർമാതാവാണ് ചൗധരി.