റൂട്ട് വിൽറ്റ് രോഗം: ഇടപെടുമെന്ന് കേന്ദ്രം
Wednesday, February 5, 2025 4:01 AM IST
ന്യൂഡൽഹി: നാളികേര കൃഷിയെ തകർക്കുന്ന റൂട്ട് വിൽറ്റ് രോഗത്തിന് ശാശ്വത പരിഹാരം കാണാൻ ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റൂട്ട് വിൽറ്റ് രോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും കർഷകർ പ്രതിസന്ധിയിലാണെന്നും ബെന്നി ബഹനാൻ എംപി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
നാളികേര കൃഷിയെ ബാധിക്കുന്ന രോഗങ്ങൾ തടയുന്നതിന് പ്രത്യേക ഇടപെടലിന് അപേക്ഷ നൽകിയതായും ഇതിനായി 50 കോടി 65 ലക്ഷം രൂപയുടെ സാന്പത്തികസഹായം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും അനുവദിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.