മരുമകൻ ഇഷാൻ ആനന്ദിനെ പരിചയപ്പെടുത്തി മായാവതി
Monday, January 20, 2025 1:59 AM IST
ന്യൂഡല്‍ഹി: മരുമകന് ആകാശ് ആനന്ദിനുപിന്നാലെ ആകാശിന്റെ ഇളയ സഹോദരന് ഇഷാന് ആനന്ദിനെ പ്രവര്‍ത്തകര്‍ക്കു പരിചയപ്പെടുത്തി ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. മായാവതിയുടെ 69-ാം ജന്മദിനത്തിനു പിറ്റേന്ന് നടന്ന പാര്‍ട്ടി യോഗത്തില്‍ ഇഷാനുമായാണ് അവര്‍ എത്തിയത്.
""ഇതാണ് ഇഷാന്. ഇപ്പോള്‍ അച്ഛനെ ബിസിനസില്‍ സഹായിക്കുന്നു''- എന്നാണ് മായാവതി പറഞ്ഞത്. മായാവതിയുടെ ഇരുവശത്തുമായിട്ടാണ് ആകാശും ഇഷാനും ഇരുന്നത്. ഇഷാന് ലണ്ടനില്‍നിന്നു നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്.