ഫാ. ബോബന് മിഷണറീസ് കംപാഷന്‍ സുപ്പീരിയര്‍ ജനറല്‍
Monday, January 20, 2025 1:59 AM IST
ഹൈദരാബാദ്: മിഷണറീസ് ഓഫ് കംപാഷന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറലായി ഫാ. ബോബന് കൊല്ലപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ജനറല്‍ അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്.
പാലാ കൂടല്ലൂര്‍ സ്വദേശിയായ ഫാ. ബോബന് 25 വര്‍ഷത്തിലധികമായി ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. കേരളം, തമിഴ്നാട് , കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും, അമേരിക്ക, ഇറ്റലി, ആഫ്രിക്കയിലെ ടാന്‍സാനിയ, പപ്പുവാ ന്യൂഗിനി തുടങ്ങിയ സ്ഥലങ്ങളിലെ മിഷന് പ്രദേശങ്ങളിലും മിഷണറീസ് ഓഫ് കംപാഷന്‍ സന്യാസ സഭ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.