ജി.പി. സിംഗ് സിആർപിഎഫ് തലവൻ
Monday, January 20, 2025 1:59 AM IST
ന്യൂഡൽഹി: സിആർപിഎഫ് ഡയറക്ടർ ജനറൽ ആയി ഗ്യാനേന്ദ്ര പ്രതാപ് സിംഗിനെ നിയമിച്ചു. ആസാം ഡിജിപിയിയായിരുന്നു ഇദ്ദേഹം. 1991 ബാച്ച് ആസാം-മേഘാലയ കേഡർ ഐപിഎസ് ഓഫീസറാണ് സിംഗ്. 2027 നവംബർ 30 വരെ സിംഗിന് സിആർപിഎഫ് ഡയറക്ടർ ജനറൽസ്ഥാനത്ത് തുടരാം.