ഗംഗയിൽ ബോട്ട് മുങ്ങി മൂന്നു മരണം, അഞ്ചു പേരെ കാണാതായി
Monday, January 20, 2025 1:47 AM IST
കത്തിഹാർ: ബിഹാറിലെ കത്തിഹാർ ജില്ലയിൽ ഗംഗയിൽ ബോട്ട് മുങ്ങി മൂന്നു പേർ മരിച്ചു. അഞ്ചു പേരെ കാണാതായി. 15 പേരുണ്ടായിരുന്ന ബോട്ട്. ഗോലാഘട്ടിനു സമീപമാണു മുങ്ങിയത്. ഇവരിൽ ഏഴു പേരെ രക്ഷപ്പെടുത്തി.
മരിച്ചവരിൽ മൂന്നു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.