മനു ഭാക്കറുടെ മുത്തശിയും അമ്മാവനും റോഡപകടത്തിൽ മരിച്ചു
Monday, January 20, 2025 1:47 AM IST
ചണ്ഡീഗഡ്: കഴിഞ്ഞ വർഷത്തെ പാരീസ് ഒളിന്പിക്സിൽ രണ്ടു വെങ്കലമെഡൽ നേടിയ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കറുടെ മുത്തശിയും അമ്മാവനും ഹരിയാനയിലെ ചർഖി ദാദ്രിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സാവിത്രി, മകൻ യുദ്ധ്വീർ എന്നിവരാണ് മരിച്ചത്. യുദ്ധ്വീറിന്റെ സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.