പ്ര​​​യാ​​​ഗ്‌രാ​​​ജ്: മ​​​ഹാ​​​കും​​​ഭ​​​മേ​​​ള ന​​​ട​​​ക്ക​​​വേ ര​​​ണ്ട് എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് തീ​​​പ​​​ട​​​ർ​​​ന്ന​​​ത് പ​​​രി​​​ഭ്രാ​​​ന്തി​​​യു​​​ണ്ടാ​​​ക്കി. ഇ​​​ന്ന​​​ലെ സെ​​​ക്ട​​​ർ 19ൽ ​​​ഉ​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 18 കൂ​​​ടാ​​​ര​​​ങ്ങ​​​ൾ ക​​​ത്തി​​​ച്ചാ​​​ന്പ​​​ലാ​​​യി. ആ​​​ർ​​​ക്കും പ​​​രി​​​ക്കോ ജീ​​​വ​​​ഹാ​​​നി​​​യോ ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​പ്പോ​​ർ​​ട്ടി​​ല്ല. 7.72 കോ​​​ടി ജ​​​ന​​​ങ്ങ​​​ൾ ഇതുവരെ പു​​​ണ്യ​​​സ്നാ​​​നം ചെ​​​യ്തു ക​​​ഴി​​​ഞ്ഞു. ഇ​​​ന്ന​​​ലെ 46.95 ല​​​ക്ഷം പേരാണ് സ്നാ​​​നം ചെ​​​യ്ത​​​ത്.