ഡോക്ടറുടെ കൊലപാതകം: കോടതി വിധി അംഗീകരിക്കുമെന്ന് ബന്ധുക്കൾ
Monday, January 20, 2025 1:47 AM IST
കോൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയതിന് അറസ്റ്റിലായ സഞ്ജയ് റോയ് കുറ്റക്കാരനാണെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് അമ്മ. മകന് ലഭിക്കാൻ പോകുന്നത് വധശിക്ഷയാണെങ്കിലും അംഗീകരിക്കും.
മകനെയോർത്ത് കരഞ്ഞെങ്കിലും അവന് ലഭിക്കാൻ പോകുന്ന ശിക്ഷ തന്റെ വിധിയാണെന്നു കരുതുമെന്നും എഴുപതുകാരിയായ മാലതി പറഞ്ഞു. ഇന്നാണ് സഞ്ജയ് റോയിയുടെ ശിക്ഷ പ്രഖ്യാപിക്കുക. കോടതി വിധി ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് റോയിയുടെ സഹോദരിയും പ്രതികരിച്ചു.