പ​​നാ​​ജി: ഗോ​​വ​​യി​​ൽ പാ​​രാ​​ഗ്ലൈ​​ഡ​​ർ ത​​ക​​ർ​​ന്നു വീ​​ണ് ര​​ണ്ടു പേ​​ർ മ​​രി​​ച്ചു. പൂ​​ന സ്വ​​ദേ​​ശി ശി​​വാ​​നി ഡേ​​ബി​​ൾ(27), നേ​​പ്പാ​​ൾ സ്വ​​ദേ​​ശി സു​​മ​​ൽ നേ​​പ്പാ​​ളി(26) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം കേ​​രി ഗ്രാ​​മ​​ത്തി​​ലെ മ​​ല​​ഞ്ചെ​​രു​​വി​​ൽ​​നി​​ന്നാ​​ണ് പാ​​രാ​​ഗ്ലൈ​​ഡ​​ർ പ​​റ​​ന്നു​​യ​​ർ​​ന്ന​​ത്.


പാ​​രാ​​ഗ്ലൈ​​ഡിം​​ഗി​​ന് അ​​നു​​മ​​തി​​യി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന് ഗോ​​വ ടൂ​​റി​​സം വ​​കു​​പ്പ് അ​​റി​​യി​​ച്ചു. അ​​ന​​ധി​​കൃ​​ത​​മാ​​യി പാ​​രാ​​ഗ്ലൈ​​ഡിം​​ഗ് ന​​ട​​ത്തി​​യ​​തി​​ന് ക​​ന്പ​​നി ഉ​​ട​​മ ശേ​​ഖ​​ർ റാ​​യി​​സാ​​ദ​​യ്ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. പാ​​രാ ഗ്ലൈ​​ഡിം​​ഗ് ഇ​​ൻ​​സ്ട്ര​​ക്ട​​റാ​​ണ് സു​​മ​​ൻ നേ​​പ്പാ​​ളി.