വെടിയുണ്ടയുടെ കവറുമായി ബെല്‍ജിയന്‍ പൗരൻ അറസ്റ്റിൽ
Tuesday, March 11, 2025 2:51 AM IST
ഐസ്വാള്‍: മിസോറമിൽ ഒഴിഞ്ഞ വെടിയുണ്ടയുടെ കവറുമായി ബെല്‍ജിയന്‍ പൗരൻ അറസ്റ്റിൽ. ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റായി ജോലി ചെയ്യുന്ന സൈമണ്‍ ക്ലെമന്റിനെയാണ് കഴിഞ്ഞ ദിവസം ഐസ്വാളിനടുത്തുള്ള ലെങ്പുയി വിമാനത്താവളത്തില്‍നിന്നു അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്നു ഒഴിഞ്ഞ രണ്ട് വെടിയുണ്ടയുടെ കവറുകൾ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആയുധ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
വിസ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലെമന്റ് മ്യാന്മറിലേക്ക് പോയെന്നും ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റിലായതെന്നും മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു. ഞായറാഴ്ച റിമാൻഡ് ചെയ്ത സൈമണ്‍ ക്ലെമന്റിനെ തന്ഹ്രില് ജയിലിലേക്ക് മാറ്റി.