വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: അന്വേഷണത്തിന് സിബിഐയും
Sunday, March 9, 2025 1:58 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിൽ അന്വേഷണത്തിന് സിബിഐയും. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സുമായി (ഡിആര്‍ഐ) സഹകരിച്ചാകും അന്വേഷണം.
12.56 കോടിരൂപ വിലവരുന്ന 14.2 കിലോ സ്വര്‍ണവുമായി ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ കന്നഡ നടി രന്യ റാവു അറസ്റ്റിലായതിനെത്തുടര്ന്നാണു സ്വർണക്കടത്ത് സംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി സിബിഐയുടെ നീക്കം.
നടിയുമായി ബന്ധപ്പെട്ട കേസിൽ ഡിആർഐയ്ക്കു പുറമേ സിബിഐയും കേസ് രജിസ്റ്റർ ചെയ്തു.