സ്ത്രീസുരക്ഷയ്ക്കു പ്രഥമ പരിഗണന: പ്രധാനമന്ത്രി മോദി
Sunday, March 9, 2025 1:58 AM IST
നവ്സാരി: സ്ത്രീകളുടെ സുരക്ഷയ്ക്കാണു സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
വനിതാദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ നവ്സാരി ജില്ലയിലെ ബോർസി ഗ്രാമത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം കൊണ്ടുവന്നതും ബിജെപി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.