കലിഫോർണിയയിലെ ക്ഷേത്രത്തിൽ ഇന്ത്യാവിരുദ്ധ ചുവരെഴുത്ത്
Monday, March 10, 2025 2:26 AM IST
ന്യൂഡൽഹി: അമേരിക്കയിൽ ഹിന്ദുക്ഷേത്രത്തിൽ ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ നടത്തി വികൃതമാക്കി. കലിഫോർണിയ ചിനോ ഹിൽസിലെ പ്രസിദ്ധമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്ത (ബിഎപിഎസ്) ക്ഷേത്രത്തിൽ ഇന്നലെ രാവിലെയാണു ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികളാണെന്നാണ് ആരോപണം. അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളിൽ സമാനമായി ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ മുൻകാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം പ്രതിഷേധിച്ചു. ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണു ക്ഷേത്രത്തിനുനേരേ നടന്നതെന്നും കുറ്റവാളികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.