ജാർഖണ്ഡിൽ എൻടിപിസി ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
Sunday, March 9, 2025 1:58 AM IST
ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗിൽ മോട്ടോർസൈക്കിളിലെത്തിയ തോക്കുധാരികൾ എൻടിപിസി ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു. എൻടിപിസി കരിധരി ഖനി പദ്ധതിയുടെ ഡെപ്യൂട്ടി ജനറൽ മാനേജരായ 42 കാരൻ കുമാർ ഗൗരവാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെ കത്കാംഡാഗിലെ ഫത്തേ മോറിനു സമീപമാണ് സംഭവം. കുമാർ ഗൗരവിന്റെ കാർ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം.
സംഭവത്തിനുശേഷം കാർ ഡ്രൈവറെ കാണാതായെന്നു പറഞ്ഞ പോലീസ് ആറുപേരെ അറസ്റ്റ്ചെയ്തതായും വ്യക്തമാക്കി.