ഗുജറാത്തിൽ നരബലി; പിഞ്ചുകുട്ടിയെ കൊലപ്പെടുത്തി രക്തം അർപ്പിച്ചു
Tuesday, March 11, 2025 2:51 AM IST
ബൊദേലി: ഗുജറാത്തിൽ അഞ്ചുവയസുകാരിയെ നരബലിക്കിരയാക്കി. ലാലാ തഡ്വി എന്നയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കോടാലികൊണ്ട് കഴുത്തറത്ത് കൊല്ലുകയായിരുന്നു.
പെൺകുട്ടിയുടെ കഴുത്തിൽനിന്നു പ്രവഹിച്ച രക്തം ഇയാൾ ശേഖരിച്ച് സ്വന്തം വീട്ടിലെ ചെറുക്ഷേത്രത്തിന്റെ നടയിൽ അർപ്പിച്ചു.
ഛോട്ടാ ഉദയ്പുർ ജില്ലയിലാണു സംഭവം. ഇന്നലെ രാവിലെ അമ്മയുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയെ തഡ്വി തട്ടിക്കൊണ്ടുപോയത്. മകളെ കൊലപ്പെടുത്തുന്നത് നോക്കിനിൽക്കാനേ അമ്മയ്ക്കും നാട്ടുകാർക്കും കഴിഞ്ഞുള്ളൂ. പിന്നീട് ലാലാ തഡ്വിയെ പോലീസ് അറസ്റ്റ് ചെയ്തു.