കെ.വി. തോമസിനെ വിമർശിച്ച് പ്രേമചന്ദ്രൻ
Tuesday, March 11, 2025 2:51 AM IST
ന്യൂഡൽഹി: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടപ്പോൾ, ആശാ വർക്കർമാരുമായി ബന്ധപ്പെട്ട് അവർ ചോദിച്ച കണക്കുകൾ നല്കാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനു കഴിയാതെ പോയതിനെ വിമർശിച്ച്, എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇത് കേരളത്തിനാകെ നാണക്കേടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗൃഹപാഠം ചെയ്യാതെയാണ് കേരളത്തിന്റെ പ്രതിനിധി കേന്ദ്രമന്ത്രിയെ കണ്ടത്. കെ.വി. തോമസ് വെറുമൊരു ഇടനിലക്കാരൻ മാത്രമാണോയെന്നു പ്രേമചന്ദ്രൻ ചോദിച്ചു.