ജവാന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ
Monday, March 10, 2025 2:26 AM IST
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ലക്നോവിലെ വസതിയിൽ ഡ്യൂട്ടി ചെയ്യുന്ന പിഎസി (പൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി) ജവാന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി.
അങ്കുർ കുമാറിന്റെ(26) മൃതദേഹമാണ് ഇന്നലെ രാവിലെ മീരാഗഞ്ച് മേഖലയിൽ കണ്ടെത്തിയത്. എച്ച്-ദൾ പിഎസി 47-ാം ബറ്റാലിയൻ അംഗമാണ് അങ്കുർകുമാർ. അങ്കുറിന്റെ മൃതദേഹത്തിനു സമീപത്തുനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.