സ്ത്രീകളുടെ ഹൃദയാരോഗ്യത്തിനായി റണ്‍ ഇന്‍ റെഡ് സംഘടിപ്പിച്ച് ക്രൈസ്റ്റ്
Tuesday, March 11, 2025 2:50 AM IST
ബംഗളൂരു: സ്ത്രീകളില്‍ ഹൃദയാരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച റണ്‍ ഇന്‍ റെഡ് പരിപാടി ബംഗളൂരു നഗരത്തിന് പുത്തന്‍ അനുഭവമായി.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്‍സിസി യൂണിറ്റ്, ആരോഗ്യ വേള്‍ഡ് മൈതാലി, മാരിയറ്റ് ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് വര്‍ണാഭമായ പരിപാടി നടത്തിയത്.
ഹൃദയാരോഗ്യ അവബോധത്തിന്റെ പ്രതീകമായ ചുവന്ന വസ്ത്രം ധരിച്ച വോളണ്ടിയര്‍മാര്‍ ബംഗളൂരു നഗരത്തില്‍ സംഘടിപ്പിച്ച റണ്‍ ഇന്‍ റെഡ് പരിപാടിയില്‍ പങ്കെടുത്തു. ഇതിനു പുറമെ ആരോഗ്യ ക്യാമ്പുകള്‍, വിദഗ്ധരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍, വിവിധ ശാരീരിക ക്ഷമതാ, വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചു.
മഹത്തായ ലക്ഷ്യത്തിനായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാര്‍ഥികളും പൊതുസമൂഹവും ഒത്തുചേര്‍ന്നത് അഭിമാനകരവും പ്രചോദനകരവുമാണെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. സി.സി. ജോസ് അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് പലപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കാറില്ല. റണ്‍ ഇന്‍ റെഡ് പോലുള്ള പരിപാടികള്‍ ആ കാഴ്ചപ്പാട് മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.