യുപിയിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു
Monday, March 10, 2025 2:26 AM IST
സീതാപുർ: യുപിയിലെ സീതാപുരിൽ ഹിന്ദി ദിനപത്രം റിപ്പോർട്ടറെ അക്രമികൾ വെടിവച്ചു കൊന്നു. രാഘവേന്ദ്ര ബാജ്പേയി(35) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച സീതാപുർ-ഡൽഹി ദേശീയപാതയിലൂടെ ബൈക്കിലെത്തിയ ബാജ്പേയിക്കു നേർക്ക് അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ബാജ്പേയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചിലർ ബാജ്പേയെ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.