ആടുമോഷണം: മധ്യപ്രദേശുകാരനെ ജാർഖണ്ഡിൽ ആൾക്കൂട്ടം തല്ലിക്കൊന്നു
Monday, March 10, 2025 2:26 AM IST
ലത്തേഹർ: ആടുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യപ്രദേശുകാരനെ ജാർഖണ്ഡിൽ ജനക്കൂട്ടം തല്ലിക്കൊന്നു. ലത്തേഹർ ജില്ലയിലെ ഗോവ ഗ്രാമത്തിൽ ശനിയാഴ്ച രാത്രി പതിനൊന്നിനാണു സംഭവം. മധ്യപ്രദേശിലെ ദാതിയ ജില്ലക്കാരനായ സലിം ഖാൻ(40) ആണു കൊല്ലപ്പെട്ടത്. ഇയാൾ മുന്പ് ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്നു.
ജനക്കൂട്ടം ആക്രമിക്കുന്നതറിഞ്ഞ് പോലീസെത്തി സലിമിനെആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി വീടുകളിൽനിന്നു സലിം ആടുകളെ മോഷ്ടിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, തന്റെ സഹോദരൻ മദ്യപിക്കാനാണ് ഗോവ ഗ്രാമത്തിലെത്തിയതെന്ന് സലിമിന്റെ ഇളയ സഹോദരൻ ജമീൽ ഖാൻ പറഞ്ഞു.