തർക്കമന്ദിരങ്ങളെ മോസ്ക് എന്നു വിളിക്കരുത്: യോഗി ആദിത്യനാഥ്
Saturday, January 11, 2025 2:17 AM IST
മഹാകുംഭനഗർ (യുപി): തർക്കത്തിലുള്ള ഒരു മന്ദിരത്തെയും മോസ്ക് എന്നു വിശേഷിപ്പിക്കരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തർക്കമുള്ള സ്ഥലങ്ങളിൽ മോസ്ക് നിർമിക്കുന്നത് ഇസ്ലാമിന്റെ തത്വങ്ങൾക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭാലിലെ ഷാഹി ജുമാ മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.