ഡോ.വി. നാരായണൻ ഐഎസ്ആര്‍ഒ ചെയർമാൻ
Wednesday, January 8, 2025 2:59 AM IST
ബംഗളൂരു: ഐഎസ്ആര്‍ഒ ചെയർമാനായി ഡോ. വി.നാരായണനെ നിയമിച്ചു. കന്യാകുമാരി സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ മേധാവിയായിരുന്നു. സി 25 ക്രയോജനിക് എൻജിൻ വികസനത്തിൽ നിർണായക പങ്കു വഹിച്ച ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
ഇന്ത്യയുടെ എറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എൻജിൻ. ചന്ദ്രയാൻ രണ്ട് ലാൻഡിംഗ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു.
നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി പൂർത്തിയാകുന്നതിനാലാണ് നിയമനം.