വനിതാ സംവരണ നിയമം: ഹർജി തള്ളി
Saturday, January 11, 2025 2:17 AM IST
ന്യൂഡൽഹി: സ്ത്രീസംവരണ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യംചെയ്തു സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീംകോടതി തള്ളി.
പുതിയ ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡല പുനർനിർണയത്തിനും ശേഷമേ വനിതാ സംവരണം നടപ്പാക്കാവൂ എന്ന നിയമത്തിലെ വ്യവസ്ഥ ഭരണഘടനയുടെ അനുച്ഛേദം 14 പ്രകാരം (സമത്വത്തിനുള്ള അവകാശം) നീതിനിഷേധമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചില്ല. ഈ വ്യവസ്ഥ അസാധുവാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.