സ്പെഡെക്സ് ദൗത്യം വീണ്ടും മാറ്റിവച്ചു
Thursday, January 9, 2025 2:34 AM IST
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പെഡെക്സ്) വീണ്ടും മാറ്റിവച്ചു. ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതാണു പരീക്ഷണം മാറ്റിവയ്ക്കാൻ കാരണം.
ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്ന് ഇസ്രോ അറിയിച്ചു. ജനുവരി ഏഴിനായിരുന്നു പരീക്ഷണം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിഴവുകൾ പരിഹരിക്കുന്നതിനായി വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു. അതാണ് വീണ്ടും മാറ്റിവച്ചത്.
ബഹിരാകാശത്തു വച്ച് പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റൽ മൊഡ്യൂൾ4 (പോയെം4) ലെ രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണു സ്പെഡെക്സ്.