തി​​​​​​രു​​​​​​പ്പ​​​​​​തി: തി​​​​രു​​​​പ്പ​​​​തി ക്ഷേ​​​​ത്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ജി​​​​ല്ലാ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ഉള്‍പ്പെടെ മൂ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സ്ഥ​​​​ലം​​​​മാ​​​​റ്റി.

ആ​​​​​​റു പേ​​​​​​രു​​​​​​ടെ മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യാ​​​​​​ക്കി​​​​​​യ, തി​​​​​​രു​​​​​​പ്പ​​​​​​തി വൈ​​​​​​കു​​​​​​ണ്ഠ ദ്വാ​​​​​​ര മ​​​​​​ഹോ​​​​​​ത്സ​​​​​​വ ദ​​​​​​ർ​​​​​​ശ​​​​​​ന കൂ​​​​​​പ്പ​​​​​​ൺ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്ത ബൈ​​​​​​രാ​​​​​​ഗി പ​​​​​​ട്ടേ​​​​​​ഡ​​​​​​യി​​​​​​ലെ എം​​​​​​ജി​​​​​​എം സ്കൂ​​​​​​ളി​​​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി നാ​​​​​​യി​​​​​​ഡു ഇ​​​​ന്ന​​​​ലെ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം ന​​​​​​ട​​​​​​ത്തി.

അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​പെ​​​​​​ട്ട് ശ്രീ ​​​​​​വെ​​​​​​ങ്കി​​​​​​ടേ​​​​​​ശ്വ​​​​​​ര ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ​​​​​​സി​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ച്ചു. ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച രാ​​​​​​ത്രി​​​​​​യു​​​​​​ണ്ടാ​​​​​​യ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ നാ​​​​​​ൽ​​​​​​പ്പ​​​​​​തി​​​​​​ലേ​​​​​​റെ​​​​​​പ്പേ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റി​​​​​​രു​​​​​​ന്നു. തി​​​​​​രു​​​​​​പ്പ​​​​​​തി ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ൽ പ​​​​​​ത്തു​​​​​​ദി​​​​​​വ​​​​​​സം നീ​​​​​​ളു​​​​​​ന്ന വൈ​​​​​​കു​​​​​​ണ്ഠ ദ്വാ​​​​​​ര ദ​​​​​​ർ​​​​​​ശ​​​​​​നോ​​​​​​ത്സവം ഇ​​​​​​ന്ന് ആ​​​​​​രം​​​​​​ഭി​​​​​​ക്കും.


അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​ര​​​​​​ണ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ച് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ന​​​​​​ല്കാ​​​​​​ൻ തി​​​​​​രു​​​​​​പ്പ​​​​​​തി ദേ​​​​​​വ​​​​​​സ്ഥാ​​​​​​നം ജോ​​​​​​യി​​​​​​ന്‍റ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് ഓ​​​​​​ഫീ​​​​​​സ​​​​​​ർ എം. ​​​​​​ഗൗ​​​​​​ത​​​​​​മി​​​​​​യോ​​​​​​ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചു.

കൂ​​​​​​പ്പ​​​​​​ൺ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യു​​​​​​ന്ന സ്കൂ​​​​​​ൾ ഗ്രൗ​​​​​​ണ്ടി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ഗേ​​​​​​റ്റ് അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യി തു​​​​​​റ​​​​​​ന്ന​​​​​​തും ആ​​​​​​ളു​​​​​​ക​​​​​​ൾ തി​​​​​​ക്കി​​​​​​ത്തി​​​​​​ര​​​​​​ക്കി​​​​​​യതും ഒ​​​​​​രേ സ​​​​​​മ​​​​​​യ​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു. ഈ ​​​​​​സ​​​​​​മ​​​​​​യം സ്കൂ​​​​​​ൾ വ​​​​​​ള​​​​​​പ്പി​​​​​​ൽ മ​​​​​​തി​​​​​​യാ​​​​​​യ പോ​​​​​​ലീ​​​​​​സ് ഇ​​​​​​ല്ലാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്.