ബം​​​ഗ​​​ളൂ​​​രു: കേ​​​ര​​​ളം, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ക​​​ര്‍ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ ആ​​​റു മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​ക്ക​​​ള്‍ കീ​​​ഴ​​​ട​​​ങ്ങി.

ക​​​ര്‍ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ണ്ട​​​ഗാ​​​രു ല​​​ത, സു​​​ന്ദ​​​രി കു​​​ട്ടലൂ​​​രു, വ​​​ന​​​ജാ​​​ക്ഷി ബ​​​ല​​​ഹൊ​​​ളെ, മാ​​​ര​​​പ്പ അ​​​രോ​​​ളി, ത​​​മി​​​ഴ്‌​​​നാ​​​ട് സ്വ​​​ദേ​​​ശി കെ. ​​​വ​​​സ​​​ന്ത്, കേ​​​ര​​​ള സ്വ​​​ദേ​​​ശി​​​നി ജി​​​ഷ എ​​​ന്നി​​​വ​​​രാ​​​ണു​​ ക​​​ര്‍ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യുടെ ഔദ്യോഗിക വസതിയിൽ ഇ​​​ന്ന​​​ലെ ആ​​​യു​​​ധം​​​വ​​​ച്ചു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്.

എന്നാൽ, കീ​​​ഴ​​​ട​​​ങ്ങി​​​യ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​മാ​​​യി സ​​​ര്‍ക്കാ​​​രു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മ​​​ല്ല. ന​​​വം​​​ബ​​​ര്‍ 18നു ​​​മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് വി​​​ക്രം ഗൗ​​​ഡ​​​യെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ല്‍ വ​​​ധി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ നേ​​​താ​​​ക്ക​​​ളോ​​​ടു കീ​​​ഴ​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ൽകി​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍ക്കെ​​​തി​​​രേ കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റ​​​മു​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള കേ​​​സു​​​ക​​​ളു​​​ണ്ട്.

ക​ര്‍​ണാ​ട​ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​വോ​യി​സ്റ്റ് കീ​ഴ​ട​ങ്ങ​ലാ​ണി​ത്. നേ​ര​ത്തേ ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്. കീ​ഴ​ട​ങ്ങു​ന്ന​ത് ബം​ഗ​ളൂ​രു​വി​ല്‍ ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ വ​ച്ച് ആ​ക​ണ​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

അ​​​തേ​​​സ​​​മ​​​യം, ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്ന​​​റി​​​യു​​​ന്നു. മു​​​ണ്ട​​​ഗാ​​​രു ല​​​ത​​​യ്‌​​​ക്കെ​​​തി​​​രേ നി​​​ല​​​വി​​​ൽ 850 കേ​​​സു​​​ക​​​ളു​​​ണ്ട്.

സു​​​ന്ദ​​​രി​​​ക്കെ​​​തി​​​രേ 71 കേ​​​സു​​​ക​​​ളും മാ​​​ര​​​പ്പ​​​യ്‌​​​ക്കെ​​​തി​​​രേ 50 കേ​​​സു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. വ​​​സ​​​ന്തി​​​നെ​​​തി​​​രേ എ​​​ട്ടു​​​കേ​​​സു​​​ക​​​ളും ജി​​​ഷ​​​യ്ക്കെ​​​തി​​​രേ 17 കേ​​​സു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രു പോ​​​ലീ​​​സും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ കീ​​​ഴ​​​ട​​​ങ്ങ​​​ലി​​​നാ​​​യി കൂ​​​ടു​​​ത​​​ല്‍ യ​​​ത്‌​​​നി​​​ച്ച​​​ത്.

കൊ​​​ല​​​പാ​​​ത​​​ക​​​മു​​​ൾ​​​പ്പെ​​​ടെ ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ള്ള​​​തി​​​നാ​​​ൽ കേ​​​സു​​​മാ​​​യി​​​ മു​​​ന്നോ​​​ട്ടു​​​ പോ​​​ക​​​ണ​​​മോ എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍ക്കാ​​​ര്‍ പി​​​ന്നീ​​​ട് തി​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജി. ​​​പ​​​ര​​​മേ​​​ശ്വ​​​ര പ​​​റ​​​ഞ്ഞു.


കേ​ര​ള​ത്തി​ൽ ന‌​ട​പ​ടി ശ​ക്ത​മാ​യ​തോ​ടെ മാ​വോ​യി​സ്റ്റു​ക​ൾ ക​ർ​ണാ​ട​ക​യിലെത്തി

കേ​​ര​​ള​​ത്തി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്ക് എ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്കി​​യ​​തോ​​ടെ കേ​​ര​​ള വ​​ന​​മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഒ​​രു​​വി​​ഭാ​​ഗം ക​​ർ​​ണാ​​ട​​ക​​യി​​ലേ​​ക്ക് മാ​​റു​​ക​​യാ​​യി​​രു​​ന്നു.

പ്ര​​ധാ​​ന​​മാ​​യും ചി​​ക്ക​​മ​​ഗ​​ളൂ​​രു, ഉ​​ഡു​​പ്പി, ദ​​ക്ഷി​​ണ ക​​ന്ന​​ഡ, ഷി​​മോ​​ഗ ജി​​ല്ല​​ക​​ളി​​ൽ ആ​​യി​​രു​​ന്നു മാ​​വോ​​യി​​സ്റ്റു​​ക​​ൾ കൂ​​ടു​​ത​​ലും പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്.

അ​​തി​​നി​​ടെ, ന​​ക്‌​​സ​​ൽ നേ​​താ​​വ് വി​​ക്രം ഗൗ​​ഡ എ​​എ​​ൻ​​എ​​ഫു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ മ​​രി​​ച്ചു. ഇ​​തോ​​ടെ സം​​ഘ​​ത്തി​​നു നേ​​തൃ​​ത്വ​​മി​​ല്ലാ​​ത്ത അ​​വ​​സ്ഥ ഉ​​ട​​ലെ​​ടു​​ത്തി​​രു​​ന്നു. ഇ​​പ്പോ​​ൾ ക​​ർ​​ണാ​​ട​​ക​​യി​​ൽ കീ​​ഴ​​ട​​ങ്ങ​​ൽ സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച മാ​​വാ​​യി​​സ്റ്റു​​ക​​ളു​​ടെ പേ​​രി​​ൽ കേ​​ര​​ള​​ത്തി​​ലും നി​​ര​​വ​​ധി യു​​എ​​പി​​എ കേ​​സു​​ക​​ളു​​ണ്ട്.

കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു ര​​ണ്ടു മ​​ല​​യാ​​ളി വ​​നി​​ത​​ക​​ൾ ഉ​​ൾ​​പ്പെു​​ന്ന സം​​ഘം ക​​ർ​​ണാ​​ട​​ക​​യി​​ലേ​​ക്കു പി​​ൻ​​വ​​ലി​​ഞ്ഞ​​തോ​​ടെ കേ​​ര​​ള​​ത്തി​​ലെ വ​​ന​​മേ​​ഖ​​ല​​യി​​ൽ സി.​​പി. മൊ​​യ്തീ​​ൻ, സോ​​മ​​ൻ , മ​​നോ​​ജ് , സ​​ന്തോ​​ഷ് എ​​ന്നീ നാ​​ലു പേ​​ർ മാ​​ത്ര​​മാ​​യി അ​​വ​​ശേ​​ഷി​​ച്ചു.

നാ​​ലു​​പേ​​രും കൊ​​ട്ടി​​യൂ​​ർ അ​​മ്പാ​​യ​​ത്തോ​​ടി​​ൽ എ​​ത്തി​​യ​​തു മ​​ന​​സി​​ലാ​​ക്കി​​യ പോ​​ലീ​​സ് ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി സ​​ന്തോ​​ഷ് ഒ​​ഴി​​കെ​​യു​​ള്ള മൂ​​ന്നു​​പേ​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

കേ​​ര​​ള​​വും ക​​ർ​​ണാ​​ട​​ക​​വും ന​​ട​​പ​​ടി​​ക​​ൾ ക​​ടു​​പ്പി​​ച്ച​​തോ​​ടെ സു​​ര​​ക്ഷി​​ത​​മാ​​യ താ​​വ​​ള​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ട മാ​​വോ​​യി​​റ്റു​​ക​​ൾ കീ​​ഴ​​ട​​ങ്ങ​​ൽ ച​​ർ​​ച്ച​​ക​​ൾ​​ക്കു ത​​യാ​​റാ​​യ​​തെ​​ന്നും റി​​പ്പോ​​ർ​​ട്ട് ഉ​​ണ്ട്. കീ​​ഴ​​ട​​ങ്ങ​​ൽ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ മാ​​വോ​​യി​​സ്റ്റ് സാ​​ന്നി​​ധ്യം അ​​വ​​സാ​​നി​​ക്കും.