മണിപ്പുരിൽ ആയുധങ്ങൾ പിടികൂടി
Thursday, January 9, 2025 2:34 AM IST
ഇംഫാൽ: മണിപ്പുരിലെ തൗബാലിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധങ്ങൾ കണ്ടെത്തി. പിസ്റ്റളുകളും മോർട്ടാറുകളും ഗ്രനേഡുകളും ഉൾപ്പെടെയാണ് കണ്ടെത്തിയത്.
ഹാംഗിലോകിനു സമീപം താങ്ഹുൽ ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. ഇതിനു പുറമേ ബിഷ്ണുപുരിൽ നിന്ന് അഞ്ച് കലാപകാരികളെ പിടികൂടി. മണിപ്പുർ പോലീസാണ് സംഘത്തെ അറസ്റ്റ്ചെയ്തത്.