ഖനി അപകടം തൊഴിലാളികളുടെ തലവൻ അറസ്റ്റിൽ
Saturday, January 11, 2025 2:17 AM IST
ഗോഹട്ടി: ആസാമിലെ ദിമാ ഹസോവോ ജില്ലയിലെ കൽക്കരി ഖനിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഖനി തൊഴിലാളികളുടെ തലവനെ അറസ്റ്റ് ചെയ്തു.
ഈ മാസം ആറിന് അപകടമുണ്ടായപ്പോൾ മുതൽ ഇയാൾ ഒളിവിലായിരുന്നു. സംഭവത്തെത്തുടർന്നുണ്ടാകുന്ന രണ്ടാമത്തെ അറസ്റ്റാണിത്.
ഹനാൻ ലസ്കർ, പുനീഷ് നുനീസ എന്നിവരാണു പിടിയിലായത്. അതേസമയം, ഖനിയിലെ വെള്ളം വറ്റിക്കാനുള്ള നടപടികൾ തുടരുകയാണ്. എട്ടു പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം.