യേശുവിനെ മോശമായി ചിത്രീകരിച്ചു; ബിജെപി എംഎല്‍എയ്ക്കെതിരേ കേസ്
Thursday, January 9, 2025 2:34 AM IST
റായ്പുര്‍: യേശുക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചു പ്രസംഗിച്ച സംഭവത്തിൽ ബിജെപി എംഎല്‍എയ്ക്കെതിരേ വടിയെടുത്ത് കോടതി.
ഛത്തീസ്ഗഡിലെ ജാഷ്പുർ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അനിൽകുമാർ ചൗഹാനാണു ബിജെപി വനിതാ എംഎല്‍എ രായ മുനി ഭഗത്തിനെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകിയത്.
നാളെ കോടതിയിൽ നേരിട്ടു ഹാജരാകാൻ പ്രതിക്ക് കോടതി സമൻസും അയച്ചു. 2024 സെപ്റ്റംബര്‍ ഒന്നിന് ദേഖ്നി ഗ്രാമത്തില്‍ പ്രാദേശിക ഗോണ്ടി ഭാഷയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
തുടര്‍ന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പോലീസില്‍ പരാതി നല്കി. കേസെടുക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് എസ്പിക്കും പരാതി നല്കി. എസ്പിയും കേസെടുത്തില്ല. കേസെടുക്കാന്‍ ആവശ്യപ്പെട്ട് ക്രൈസ്തവർ മനുഷ്യച്ചങ്ങല തീർക്കൽ തുടങ്ങിയ പ്രതിഷേധപരിപാടികൾ നടത്തിയെങ്കിലും പോലീസ് അനങ്ങിയില്ല. ഇതോടെ അഭിഭാഷകനായ വിഷ്ണു കുൽദീപ് മുഖേന ഹെർമൻ കുജുർ എന്നയാൾ കോടതിയെ സമീപിക്കുകയായിരുന്നു.
എംഎല്‍എയുടെ പ്രസംഗം വര്‍ഗീയ സ്വഭാവത്തോടെയുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ പ്രസംഗിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍നിന്നു മനസിലാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയത്.