സുക്മയിൽ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
Friday, January 10, 2025 1:09 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
സുക്മ-ബിജാപുർ ജില്ലകളുടെ അതിർത്തിയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫിന്റെ കോബ്ര എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
ഈ വർഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒന്പത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച മാഐഇഡി സ്ഫോടനത്തിൽ എട്ടു സുരക്ഷാസൈനികരും നാട്ടുകാരനായ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.
ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച രണ്ട് ഐഇഡികൾ സുരക്ഷാസേന കണ്ടെടുത്തു. ബിയർ കുപ്പികളിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു ഐഇഡികൾ.ഇവ നിർവീര്യമാക്കി. വൻ അപകടമാണ് ഒഴിവായതെന്ന് സുരക്ഷാസേന അറിയിച്ചു.