സ​​നു സി​​റി​​യ​​ക്

ന്യൂ​​ഡ​​ൽ​​ഹി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ട് സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്ന വി​​ധി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ർ​​ജി​​യി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന് സു​​പ്രീം​​കോ​​ട​​തി നോ​​ട്ടീ​​സ്.

ഡാം ​​സു​​ര​​ക്ഷാ​​നി​​യ​​മം 2021 പ്ര​​കാ​​രം മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട് ജ​​സ്റ്റീ​​സു​​മാ​​രാ​​യ സൂ​​ര്യ​​കാ​​ന്ത്, ദീ​​പാ​​ങ്ക​​ർ ദ​​ത്ത, ഉ​​ജ്ജ​​ൽ ഭൂ​​യാ​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ചാ​​ണു നോ​​ട്ടീ​​സ് അ​​യ​​ച്ച​​ത്. ഡാം ​​സു​​ര​​ക്ഷാ നി​​യ​​മ​​പ്ര​​കാ​​രം ഡാം ​​സു​​ര​​ക്ഷാ​​സ​​മി​​തി രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നും കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

നി​​യ​​മ​​ത്തി​​ലെ സെ​​ക്‌​​ഷ​​ൻ 5 (1) അ​​നു​​സ​​രി​​ച്ച് നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന് 60 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ സു​​ര​​ക്ഷാ​​സ​​മി​​തി രൂ​​പീ​​ക​​രി​​ക്കു​​ക​​യും ഓ​​രോ മൂ​​ന്നു വ​​ർ​​ഷം കൂ​​ടു​​ന്പോ​​ഴും സ​​മി​​തി പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്യ​​ണം. എ​​ന്നാ​​ൽ ഇ​​ത്ത​​ര​​മൊ​​രു സ​​മി​​തി രൂ​​പീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്നും അ​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യു​​ള്ള ച​​ട്ട​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഡാം ​​സു​​ര​​ക്ഷാ നി​​യ​​മ​​പ്ര​​കാ​​രം നി​​ഷ്ക​​ർ​​ഷി​​ച്ചി​​ട്ടു​​ള്ള​​ത​​ല്ല നി​​ല​​വി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ച്ച മേ​​ൽ​​നോ​​ട്ട സ​​മി​​തി. കോ​​ട​​തി​​യു​​ടെ മു​​ൻ​​വി​​ധി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് സ​​ർ​​ക്കാ​​ർ മേ​​ൽ​​നോ​​ട്ട സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച​​തെ​​ന്ന് മ​​ന​​സി​​ലാ​​ക്കു​​ന്ന​​തെ​​ന്നും ബെ​​ഞ്ച് നി​​രീ​​ക്ഷി​​ച്ചു. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​ശ​​ദ​​മാ​​യ സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ൽ​​ക​​ണം. ഈ​​മാ​​സം 22ന് ​​കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും.

മു​​ൻ ഉ​​ത്ത​​ര​​വു​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ഭി​​ഭാ​​ഷ​​ക​​ൻ മാ​​ത്യൂ​​സ് നെ​​ടു​​ന്പാ​​റ ന​​ൽ​​ഹി​​യ ഹ​​ർ​​ജി​​യി​​ലാ​​ണു കോ​​ട​​തി ഇ​​ട​​പെ​​ട​​ൽ. 2021 ൽ ​​രൂ​​പീ​​ക​​രി​​ച്ച ഡാം ​​സു​​ര​​ക്ഷാ നി​​യ​​മ​​പ്ര​​കാ​​രം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക​​ളൊ​​ന്നും സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് കേ​​ര​​ള​​ത്തി​​ന്‍റെ അ​​ഭി​​ഭാ​​ഷ​​ക​​ൻ പ​​റ​​ഞ്ഞു.