ഷെയ്ഖ് ഹസീനയുടെ വീസ കാലാവധി നീട്ടി
Thursday, January 9, 2025 2:34 AM IST
ന്യൂഡൽഹി: സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീസ കാലാവധി ഇന്ത്യ നീട്ടി നൽകിയെന്നു സൂചന.
ഹസീനയെ വിട്ടുനൽകാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ സമ്മർദം ചെലുത്തുന്നതിനിടെയാണ് ഹസീനയുടെ വീസ കാലാവധി നീട്ടിക്കൊണ്ടുള്ള ഇന്ത്യയുടെ നടപടി.
വിദ്യാർഥികളുടെ മറവിൽ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രിപദം രാജിവച്ച് രാജ്യംവിട്ട ഹസീന കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.
ജൂലൈയിൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിൽ എഴുപതിലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിനു പിന്നിൽ ഹസീനയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ഇടക്കാല സർക്കാർ ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വീസ കാലാവധി നീട്ടി നൽകാനുള്ള ഇന്ത്യയുടെ തീരുമാനം. ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് വഴിയാണ് കേന്ദ്രസർക്കാർ ഹസീനയുടെ വീസ കാലാവധി നീട്ടിയത്.