ചെ​ന്നൈ: പ്ര​മു​ഖ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും ഗ്രന്ഥകാരനുമായി രുന്ന റവ.ഡോ. ​ഫെ​ലി​ക്സ് വി​ൽ​ഫ്ര​ഡ് (76) അ​ന്ത​രി​ച്ചു.

ചെ​ന്നൈ​യി​ലെ ഏ​ഷ്യ​ൻ സെ​ന്‍റ​ർ ഫോ​ർ ക്രോ​സ്-​ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് സ്ഥാ​പ​ക​നും ഡ​യ​റ​ക്‌​ട​റു​മാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തി​യോ​ള​ജി​ക്ക​ൽ റി​വ്യൂ ക​ൺ​സീ​ലി​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ ദ്ദേഹം വ​ത്തി​ക്കാ​നി​ലെ അ​ന്താ​രാ​ഷ്‌​ട്ര ദൈ​വ​ശാ​സ്ത്ര ക​മ്മീ​ഷ​നി​ലും അം​ഗ​മാ​യി​രു​ന്നു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഏ​ഷ്യ​ൻ ബി​ഷ​പ്‌​സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ദൈ​വ​ശാ​സ്ത്ര കാ​ര്യാ​ല​യം സെ​ക്ര​ട്ട​റി​യാ​യി പ​ത്തു വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം ഏ​താ​നും വ​ർ​ഷം ഇ​ന്ത്യ​ൻ തി​യോ​ള​ജി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ മേ​ധാ​വി​യു​മാ​യി​രു​ന്നു.

ഫ്രാ​ങ്ക്ഫ​ർ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, മ്യൂൺ​സ്റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി, നി​ജ്മെ​ഗ​ൻ യൂ​ണി​വേ​ഴ്സി​റ്റി, ബോ​സ്റ്റ​ൺ കോ​ള​ജ്, മ​നി​ല​യി​ലെ ഈ​സ്റ്റ് ഏ​ഷ്യ​ൻ പാ​സ്റ്റ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ചൈ​ന​യി​ലെ ഫു​ഡാ​ൻ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യും അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​ൻ ട്രി​നി​റ്റി കോ​ള​ജി​ൽ ഇ​ന്ത്യ​ൻ സ്റ്റ​ഡീ​സ് വി​ഭാ​ഗം ചെ​യ​ർ​മാ​നായും പ്രവർത്തിച്ചിരുന്നു.


1948ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം 1972ൽ ​കോ​ട്ടാ​ർ രൂ​പ​ത​യ്ക്കു​വേ​ണ്ടി പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 2014ൽ ​കു​ഴി​ത്തു​റൈ രൂ​പ​ത സ്ഥാ​പി​ച്ച​പ്പോ​ൾ ആ ​രൂ​പ​താം​ഗ​മാ​യി.

ആ​ഗോ​ള ദൈ​വ​ശാ​സ്ത്ര സ​മൂ​ഹ​ത്തി​ന് ഫാ. ​വി​ൽ​ഫ്ര​ഡ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്ന് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷ്പ്സ് കോൺ ഫറൻസ് (എ​ഫ്എ​ബി​സി) പ്ര​സി​ഡ​ന്‍റും ഗോ​വ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ ഫി​ലി​പ്പ് നേ​രി ഫെറാവോ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഗാ​ധ​മാ​യ ഉ​ൾ​ക്കാ​ഴ്ച​ക​ളും പാ​ണ്ഡി​ത്യ​വും അ​നു​ക​മ്പ​യോ​ടെ​യു​ള്ള അ​ജ​പാ​ല​ന സ​മീ​പ​ന​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള ദൈ​വ​ശാ​സ്ത്ര​ജ്ഞ​രെ​യും വൈ​ദി​ക​രെ​യും അ​ല്മാ​യ​രെ​യും പ്ര​ചോ​ദി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ർ​ദി​നാ​ൾ അ​നു​സ്മ​രി​ച്ചു.