ഭോപ്പാൽ ജയിലിൽ ചൈനീസ് ഡ്രോൺ കണ്ടെത്തി
Friday, January 10, 2025 1:09 AM IST
ഭോപ്പാൽ: അതീവ സുരക്ഷയുള്ള ഭോപ്പാൽ സെൻട്രൽ ജയിലിൽ ചൈനീസ് നിർമിത ഡ്രോൺ കണ്ടെത്തി. അധികൃതർ അന്വേഷണം ആരംഭിച്ചു.
ബി-ബ്ലോക്ക് കെട്ടിടത്തിനകത്താണ് ഒരു ഗാർഡ് നാൽപ്പതു ഗ്രാം തൂക്കമുള്ള ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ ജയിൽവളപ്പിൽ ഇറങ്ങിയത് ആരും കണ്ടില്ല. 151 ഏക്കർ വരുന്ന ജയിലിൽ 3600 തടവുകാരുണ്ട്.