സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജി തള്ളി
Saturday, January 11, 2025 2:17 AM IST
ന്യൂഡൽഹി: സ്വവർഗവിവാഹങ്ങൾക്കുള്ള അംഗീകാരം നിരസിച്ചതിനെതിരേയുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി.
ചേംബറിലെ ഹർജികൾ പരിഗണിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിധിയിൽ പിഴവുകളില്ലെന്നു ചൂണ്ടിക്കാട്ടി.
പുനഃപരിശോധന ഹർജികൾ പരിശോധിക്കാൻ നിലവിലെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന വിസമ്മതിച്ചതിനെത്തുടർന്ന് ജസ്റ്റീസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിശോധിച്ചത്.
2023 ൽ സ്വവർഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നിഷേധിച്ചിരുന്നു. പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.